കൊച്ചി: നടന്‍ ദിലീപും കാവ്യാ മാധവനും ഇന്ന് വിവാഹിതരാകുന്നു. രാവിലെ ഏറണാകുളത്ത് വെച്ചാണ് വിവാഹം.
അതീവരഹസ്യമായി വളരെ അടുപ്പക്കാരോടു മാത്രമാണ് വിവരം പറഞ്ഞിരിക്കുന്നത്. അതും കാലത്ത് പറഞ്ഞ സ്ഥലത്ത് എത്തണമെന്നു മാത്രം. വിവാഹകാര്യമാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. മാധ്യമപ്രവര്‍ത്തകരെയടക്കം സാക്ഷിയാക്കി സിനിമയെ വെല്ലുന്ന ക്ലൈമാക്സ് വിവാാഹത്തിലും വരുത്തുകയാണ് ലക്ഷ്യം.
നടി മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ദിലീപോ, കാവ്യയോ വാര്‍ത്ത സ്ഥിരീകീരിച്ചിരുന്നില്ല.
ദിലീപിന്റെ മകള്‍ മീനാക്ഷി സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ വിവാഹത്തിലെത്തിയത്.
അടുത്തിടെ മീനാക്ഷി, കാവ്യാ മാധവന്റെ വീട്ടില്‍ അടിക്കടി പോകാറുണ്ടായിരുന്നു.
ദുബായ് മലയാളിയായ നിശാല്‍ ചന്ദ്രയുമായി വളരെക്കുറച്ച് കാലത്തെ ദാമ്ബത്യ ബന്ധത്തിനു ശേഷം വേര്‍പിരിഞ്ഞ കാവ്യാ മാധവന്‍ ദിലീപുമായി വീണ്ടും നിരവധി സിനിമകള്‍ ചെയ്തിരുന്നു.
'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ലാല്‍ ജോസിന്റെ സൂപ്പര്‍ഹിറ്റ് സിനിമയിലാണ് ദിലീപും കാവ്യാമാധവനും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് അനവധി സൂപ്പര്‍ഹിറ്റുകളാണ് ഈ ഭാഗ്യ ജോഡികളില്‍ നിന്നും പിറവിയെടുത്തത്.
ഭാര്യാഭര്‍ത്താക്കന്‍മാരായി സിനിമയില്‍ അഭിനയിച്ച ദിലീപും കാവ്യയും ജീവിതത്തിലും അത് യാഥാര്‍ത്ഥ്യമാക്കുകയാണ്. മലയാള സിനിമാലോകത്തെ മാത്രമല്ല കേരളീയ സമൂഹത്തെ തന്നെ അല്‍ഭുതപ്പെടുത്തുന്ന വാര്‍ത്തക്കാണ് ഇന്ന് കൊച്ചി സാക്ഷ്യം വഹിക്കുന്നത്.
0 komentar :
Posting Komentar